Onam Bumper controversy: Panamaram natives support pravasi Saithalavi
തിരുവോണം ബമ്പറടിച്ചെന്ന് തെറ്റിദ്ധരിച്ച വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാര്‍. ലോട്ടറിയടിച്ചത് മറ്റൊരാള്‍ക്കാണെന്ന് അറിഞ്ഞതോടെ ബന്ധു വീട്ടിലേക്ക് മാറിയ കുടുംബത്തെ ഉടന്‍ പനമരത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് നാട്ടുകാര്‍ അറിയിച്ചു. സെയ്തലവിയുടെ മക്കളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു